Sat. Oct 12th, 2024

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി വന്‍ മയക്കുമരുന്ന് വേട്ട. ഓണ്‍ലൈന്‍ മുഖേന എത്തിയ 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് സംഘം പോസറ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തു. പാറാല്‍ സ്വദേശി കെ പി ശ്രീരാഗിന്റെ പേരില്‍ എത്തിയ പാഴ്സലുകളാണ് സംഘം പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയത്. തുടര്‍ന്ന് പാഴ്സലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്. ശ്രീരാഗ് ഓണ്‍ലെന്‍ വഴിയാണ് ലഹരിമരുന്നിന് ഓര്‍ഡര്‍ നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. നേരത്തെയും ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി എത്തിയ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം