Mon. Dec 23rd, 2024

ടോക്യോ: അഹിംസയുടെ സന്ദേശം സര്‍വരിലേക്കും എത്തട്ടെയെന്ന് ജപ്പാനിലെ ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ജപ്പാനിലെത്തിയത്. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി ഗാന്ധി പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിക്ക് താന്‍ സമ്മാനിച്ച ബോധി വൃക്ഷം ഇവിടെ നട്ടുപിടിച്ചിരിക്കുന്നത് കാണുന്നത് തന്നെ വളരെയധികം സന്തോഷവാനാക്കുന്നുവെന്ന് മോദി പറഞ്ഞു. ഇത് കാണുമ്പോള്‍ ആളുകള്‍ക്ക് സമാധാനത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. മഹാത്മാഗാന്ധിയോടുള്ള എല്ലാ ആദരവും താന്‍ ഈ നിമിഷത്തില്‍ അറിയിക്കുകയാണെന്നും ജപ്പാനില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മോദി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം