Mon. Dec 23rd, 2024

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ ഷാറൂഖ് സെയ്ഫിയുടെ നാട്ടുകാരനായ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ മുഹമ്മദ് ഷാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തണമായിരുന്നു. ഇതിനിടെയാണ് മരണം. മുഹമ്മദ് മോനിക്കൊപ്പമാണു ഷഫീഖ് ചൊവ്വാഴ്ച കൊച്ചിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. അന്വേഷണ സംഘത്തിന് ലഭിച്ച ആദ്യ വിവരങ്ങള്‍ അനുസരിച്ച് മരിച്ച ഷെഫീഖിന്റെ മകന്‍ മുഹമ്മദ് മോനിയെ ഷഹീന്‍ബാഗിലെത്തിയ അന്വേഷണ സംഘം തിരഞ്ഞിരുന്നു. അതേസമയം, നേരത്തെ കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമോ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന എന്‍ഐഎയോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം