കൊച്ചി: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന കാട്ടാനകളുടെ കണക്കെടുപ്പാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. ഓരോ മേഖലയെയും ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്. 17, 18, 19 എന്നീ ദിവസങ്ങളില്‍ 54 ബ്ലോക്കുകളായി തിരിച്ച് കണക്കെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. വയനാട് വന്യജീവി സങ്കേതത്തില്‍ 23, സൗത്ത് വയനാട് ഡിവിഷനില്‍ 17, നോര്‍ത്ത് വയനാട് ഡിവിഷനില്‍ 14 എന്നിങ്ങനെയായിരുന്നു ബ്ലോക്കുകളുടെ എണ്ണം. അതേസമയം, വന്യജീവികളുടെ വംശവര്‍ധനയുണ്ടായിട്ടുണ്ടോ, അങ്ങനെയെങ്കില്‍ അത് കൃത്യമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ട് വര്‍ഷം കൂടുമ്പോള്‍ സെന്‍സസ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.