Fri. Nov 22nd, 2024

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. വിജയ ശതമാനത്തരില്‍ 0.44 വര്‍ധനവ്. 99.26 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 68694 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. ഇത്തവണ വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂരും(99.94 ശതമാനം) കുറവ് വയനാടുമാണ്(98.41). പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളില്‍ നൂറു ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എപ്ലസ് മലപ്പുറം(5856) ജില്ലയില്‍. മലപ്പുറം എടരിക്കോട് സ്‌കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമായിരുന്നു. പിആര്‍ഡി ലൈവ്, സഫലം 2023 എന്നീ മൊബൈല്‍ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം