Mon. Dec 23rd, 2024

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം മെയ് 28 ന്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ 10 ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് രണ്ട് ദിവസമായി കുറയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. നേരത്തെ നിശ്ചയിച്ചത് പ്രകാരം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗ്രൗണ്ടില്‍ റാലി നടത്തും. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുമെന്നും അറിയിച്ചിരുന്നു. ജൂണ്‍ 22 നാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം