Mon. Dec 23rd, 2024

ഡല്‍ഹി: വിദേശ പര്യടനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്ര. ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസിഫിക് ഐലന്റ്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം