Wed. Nov 6th, 2024

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചു. ലോക്‌സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും. സെല്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിച്ചത്. രണ്ടര വര്‍ഷം കൊണ്ടാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുന്നത്. 970 കോടി ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം. ത്രികോണാകൃതിയിലാണ് മന്ദിരം. മൂന്ന് കവാടങ്ങള്‍. ഗ്യാന്‍,ശക്തി,കര്‍മ എന്ന് കവാടങ്ങള്‍ക്ക് പേര്. എല്ലാ എംപിമാര്‍ക്കും കെട്ടിടത്തില്‍ പ്രത്യേക ഓഫീസുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം തുറക്കുന്നതോടെ പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം