Sun. May 12th, 2024

ഡല്‍ഹി: രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ കേരളം നാലാമത്. ഏപ്രിലില്‍ ഇന്ധന സൈസ് ഉയര്‍ത്തിയതോടെയാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 5.63 ശതമാനം ഉയരാന്‍ കാരണമായത്. കഴിഞ്ഞ ആഴ്ച കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ മാര്‍ച്ചില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. ജീവിത ചിലവില്‍ പെട്ടെന്നുണ്ടായ വര്‍ധനവാണ് കേരളത്തിന്റെ ഈ കുതിച്ചു ചാട്ടത്തിന് പിന്നില്ലെന്നാണ് സൂചന. 22 സംസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 4.07 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. ഉത്തരാഖണ്ഡ്,തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തുള്ളത്. കേരളത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ 186.4 ഉം നഗര പ്രദേശങ്ങളില്‍ 186.3 നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരക്കുകളും സേവനങ്ങളും, ഭക്ഷണ പാനീയങ്ങള്‍, പുകയിലയുള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കള്‍, ചെരുപ്പുകള്‍ വസ്ത്രങ്ങള്‍,ഭവനം , ഇന്ധനം ,വെളിച്ചം എന്നിങ്ങനെ തിരിച്ചാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം