Fri. May 3rd, 2024

ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടന്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. കൂടാതെ റഷ്യയില്‍ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കല്‍ എന്നിവയുടെ ഇറക്കുമതിയും നിരോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അവസാനത്തോടെ നിയമം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. 2021 ലെ കണക്കുപ്രകാരം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് റഷ്യയില്‍ നിന്നുള്ള വജ്ര കയറ്റുമതി വ്യവസായം. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലേക്ക് തിരിക്കുന്നന്നതിന് മുന്‍പായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമവും ബലപ്രയോഗവും ഒന്നിനും പരിഹാരമല്ലെന്നും സുനക് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം