Mon. Dec 2nd, 2024

മൊണ്ടാന: ടിക് ടോക്ക് നിരോധിക്കുന്ന ആദ്യത്തെ യുഎസ് സ്റ്റേറ്റായി മൊണ്ടാന. ബില്ലില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് ബുധനാഴ്ച ഒപ്പുവെച്ചു. ചൈനയുടെ രഹസ്യാന്വേഷണ ശേഖരത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഹോസ്റ്റ് ചെയ്യുന്ന ആപ്പ് സ്റ്റോറുകള്‍ ഉള്‍പ്പെടെ, നിയമലംഘകര്‍ക്ക് പ്രതിദിനം 10,000 ഡോളര്‍ പിഴ ചുമത്തും. ചൈനയില്‍ നിന്ന് മൊണ്ടാനക്കാരുടെ സ്വകാര്യവുമായ ഡാറ്റ സംരക്ഷിക്കുന്നതിനായി മൊണ്ടാനയില്‍ ടിക് ടോക്ക് നിരോധിച്ചതായി ജിയാന്‍ഫോര്‍ട്ട് ട്വീറ്റ് ചെയ്തു. ചില ഫെഡറല്‍ നിയമനിര്‍മ്മാതാക്കള്‍ ടിക്ടോക്കിന്റെ ദേശീയ നിരോധനത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ടിക്ടോക്കിനെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി. എന്നാലിത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം