Mon. Dec 23rd, 2024

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. സിനിമ ഇഷ്ടമല്ലെങ്കില്‍ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദര്‍ശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതില്‍ പ്രശ്‌നമില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടുള്ള കോടതിയുടെ മറുപടി. 32000 പേര്‍ കാണാതായെന്ന് സിനിമയില്‍ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം