Mon. Dec 23rd, 2024

ഡല്‍ഹി: എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍പ് കേസില്‍ തുടരന്വേഷണം വേണമെന്ന് കൊല്ലം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എസ് എന്‍ ട്രസ്റ്റ് അംഗമായ സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് തിരിച്ചടി നേരിട്ടിരുന്നത്. 2004 ലാണ് ഫണ്ട് തിരിമറിയില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ലാണ് ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം