ഡല്‍ഹി: ഒമ്പത് മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്ത സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക യൂണിയനുകളും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും രംഗത്തെത്തി. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച നവ്ശരണ്‍ സിങ്ങിനെതിരെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍.
വര്‍ഗീയ കലാപ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റായ അമന്‍ ബിരാദാരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നവ്ശരണെ ഒമ്പതുമണിക്കൂറോളം ഇ ഡി ചോദ്യംചെയ്തത്. ട്രസ്റ്റിനെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ ബോര്‍ഡംഗം കൂടിയാണ് മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായ നവ്ശരണ്‍.