Mon. Dec 23rd, 2024

റോം: ഇറ്റലിയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇറ്റലിയുടെ വടക്കന്‍ എമിലിയ-റൊമാഗ്‌ന മേഖലയില്‍ ഒമ്പത് പേര്‍ മരിക്കുകയും, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. 36 മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ ശരാശരി വാര്‍ഷിക മഴയുടെ പകുതി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നദികള്‍ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തുവെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.’ഇതുവരെ കണ്ടിട്ടില്ലാത്ത വിനാശകരമായ സംഭവങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. അസാമാന്യമായ അളവിലുള്ള മഴ ഇവിടെ പെയ്തിരിക്കുന്നു, അത് ഉള്‍ക്കൊള്ളാന്‍ ഈ പ്രദേശങ്ങള്‍ക്ക് കഴിയുന്നില്ല’. എമിലിയ-റൊമാഗ്‌ന മേഖലയുടെ പ്രസിഡന്റ് സ്റ്റെഫാനോ ബൊനാച്ചിനി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം