Fri. May 10th, 2024

ജിദ്ദ: സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും മെയ് 21 ന് യാത്ര തിരിക്കും. സൗദിയുടെ ചരിത്രപരമായ യാത്രയാണ് ഇരുവരും നടത്തുന്നത്. ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന സൗദി, അറബ് മുസ്‌ലിം ലോകത്തെ ആദ്യത്തെ വനിതയാണ് റയാന ബര്‍നാവി. അലി അല്‍ഖര്‍നി ആദ്യത്തെ സൗദി ബഹിരാകാശ സഞ്ചാരിയുമാണ്. ഇരുവരുടെയും യാത്ര ബഹിരാകാശ മേഖലയില്‍ രാജ്യത്തിന് ഒരു പുതിയ ഘട്ടമാണ് സമ്മാനിക്കുന്നത്. ഇതോടെ ഒരേസമയം ഒരേ രാജ്യക്കാരായ രണ്ടു ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറും. 2022 സെപ്റ്റംബര്‍ 22ന് ആരംഭിച്ച ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള സൗദി പ്രോഗ്രാമിലാണ് ഈ യാത്രയെന്ന് സൗദി സ്‌പേസ് അതോറിറ്റി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം