Fri. Nov 22nd, 2024

ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട റിപ്പോര്‍ട്ടാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് -2022’ലാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതുമാണ്. ആശങ്കകളുള്ള ഏതൊരു വിഷയത്തിലും യുഎസുമായി ഇന്ത്യ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകാറുണ്ട്. ആ ബന്ധത്തെ അങ്ങേയറ്റം വിലമതിക്കുന്നുണ്ട്’-അരിന്ദം ബാഗ്ചി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം