Sat. Jan 18th, 2025

ഡല്‍ഹി: അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആരെന്നതില്‍ അന്തിമ തീരുമാനം ആയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല. ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. അതേസമയം, ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ഡി കെ ശിവകുമാര്‍ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ടേം വ്യവസ്ഥകളെ കുറിച്ചും ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിദ്ധരാമയ്യയും ഡല്‍ഹിയില്‍ നിന്നും മടങ്ങി. ഇരുവരുമായും ചര്‍ച്ച നടത്തിയ ഖാര്‍ഗെ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇരുവരുടെയും അഭിപ്രായം കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ പിസിസി അധ്യക്ഷന്‍ ബെംഗളൂരുവില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം