Mon. Dec 23rd, 2024

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ടേം വ്യവസ്ഥയടക്കം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തള്ളി ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡി കെ ശിവകുമാര്‍. ഇക്കാര്യത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ സമവായമാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുകയാണ്. സിദ്ധരാമയ്യ ജനകീയനായതിനാല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ദേശീയ നേതാക്കളുടെ അഭിപ്രായം. എന്നാല്‍ ദേശീയ നേതാക്കളുടെ നീക്കത്തെ ഡി കെ ശിവകുമാര്‍ ശക്തമായി എതിര്‍ക്കുന്നു. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. സിദ്ധരാമയ്യ ജനകീയനാണെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി പരാജയപ്പെട്ടതെന്ന ചോദ്യമാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ ഡികെ ഉയര്‍ത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം