Sat. Jan 18th, 2025

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ഇന്നും ഡല്‍ഹിയില്‍ തുടരുകയാണ്. ചര്‍ച്ചകള്‍ക്കായി ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ഡി കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് സൂചന. എഐസിസി നിയോഗിച്ച നിരീക്ഷകര്‍ ഇന്നലെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം