Mon. Dec 23rd, 2024

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ നടപടി കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ ഗ്ലോബല്‍ ടീമുകളുടെ ഭാഗമായുള്ളവരാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. മെറ്റാ, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ നിരവധി ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെക് ഓഹരികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം