Sat. Oct 5th, 2024

ബജ്റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കു നോട്ടീസ് നല്കി പഞ്ചാബ് കോടതി. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജ്റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ന് കേസ് പരിഗണിച്ച കോടതി ജൂലൈ 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.