Mon. Dec 2nd, 2024

സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച്, ജനനനിരക്ക് വർധിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷകരിക്കാനൊരുങ്ങി ചൈന. ഇതിനായി വിവാഹ, പ്രസവ സംസ്കാരത്തിന്‍റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴി 20 ലധികം നഗരങ്ങളിൽ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും. വിവാഹം പ്രോത്സാഹിപ്പിക്കുക, ഉചിതമായ പ്രായത്തിൽ കുട്ടികൾക്ക് ജന്മം നൽകൽ, കുട്ടികളെ വളർത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കൽ, ഉയർന്ന സ്ത്രീധനം നിയന്ത്രിക്കൽ എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ബീജിങ് ഉൾപ്പെടെ 20 നഗരങ്ങളിലേക്ക് അസോസിയേഷൻ ഇതിനകം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.