Tue. Jan 21st, 2025

തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷ മദ്യം ഉള്ളിൽ ചെന്ന് 10 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്. വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്. ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ദുന്തര മേഖലയിലെ പൊലീസ്, എക്സൈസ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. രണ്ട് ദുരന്തങ്ങളും ഉണ്ടായിരിക്കുന്നത് വ്യതസ്ത പ്രദേശങ്ങളിലായതിനാൽ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.