Sun. Sep 8th, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് മോക്ക, ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറയിച്ചു. 12 ജില്ലകളില്‍ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോക്‌സ് ബസാര്‍, ചാറ്റോഗ്രാം, ഫെനി, നോഖാലി, ചാന്ദ്പൂര്‍, ബാരിഷാല്‍, ബോല, പത്വാഖാലി, ജാലാകാത്തി, പിരോജ്പൂര്‍, ബാര്‍ഗുണ ജില്ലകളില്‍ അപകടരമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മണിക്കൂറില്‍ വടക്ക് കിഴക്ക് ദിശ ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ചലനമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് നിലവില്‍ കാറ്റിന്റെ വേഗത. ഇത് മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയരുമെന്നാണ് കാലവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം