Mon. May 13th, 2024

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയിരിക്കുന്ന്. മെയ് 19 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നതിനുള്ള മുഴുവന്‍ സമയത്തില്‍ മാറ്റം വരുത്താതെയാണ് പുതിയ സമയക്രമം. അതേസമയം, ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകില്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ 6.07 നായിരുന്നു കൊല്ലത്ത് എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുക. 6.10ന് കൊല്ലത്തുനിന്ന് പുറപ്പെടുകയും 7.24ന് കോട്ടയത്ത് എത്തുകയും ചെയ്യും. മുന്‍പ് 7.25 നാണ് ട്രെയിന്‍ കോട്ടയം സ്റ്റേഷനിലെത്തിയിരുന്നത്. നിലവിലെ സമയക്രമത്തില്‍ നിന്ന് എട്ട് മിനിറ്റ് വൈകിയാണ് ട്രെയിന്‍ എറണാകുളത്തെത്തുന്നത്. 9.22ന് തൃശൂരിലെത്തിയിരുന്ന ട്രെയിന്‍ ഇനിമുതല്‍ 9.30 നാകും തൃശൂരില്‍ എത്തിച്ചേരുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം