Sun. May 12th, 2024

പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്. തൃശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്്ഡ് നടത്തിയിരുന്നു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. അനധികൃതമായി നിക്ഷേപം സമാഹരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്. തൃശ്ശൂരിലെ ബ്രാഞ്ചിനെ കൂടാതെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തില്‍, അനധികൃതമായുണ്ടാക്കിയ വരുമാനം വി പി നന്ദകുമാര്‍ വകമാറ്റി തന്റെ പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരികളിലും നിക്ഷേപിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വി പി നന്ദകുമാറിന്റെ മൊത്തം 143 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം