Sun. Apr 28th, 2024

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കൊലപാതക കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗുണ്ടാതലവന്‍ അനില്‍ ദുജാനയെ യു.പി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് വെടിവെയ്ക്കുകയായിരുന്നു. അനില്‍ ദുജാനയ്‌ക്കെതിരെ അറുപതോളം കേസുകളുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദുജാന തനിക്കെതിരായ കൊലക്കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിനു നേരെ ദുജാനയും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ദുജാന കൊല്ലപ്പെട്ടതന്ന് പോലീസ് അറിയിച്ചു. മീററ്റിലെ ഒരു ഗ്രാമത്തില്‍, കുറ്റിക്കാടുകളാല്‍ ചുറ്റപ്പെട്ട റോഡിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ദുജാനയും സംഘവും കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം