Wed. May 8th, 2024

ആലപ്പുഴയില്‍ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചതില്‍ കരാറുകാരനെ ന്യായീകരിച്ച് PWD എഞ്ചിനീയര്‍. നിര്‍മാണം നടക്കുന്നിടത്ത് ഇരുവശവും അപായ ബോര്‍ഡും റോഡിന് കുറുകെ ടേപ്പും വെച്ചിരുന്നുവെന്നും സൈക്കിള്‍ യാത്രികന്‍ സൈക്കിള്‍ യാത്രികന്‍ ഇത് വകവെക്കാതെ മുന്നോട്ട് പോകുകയായിരുന്നുവെന്നും പിഡബ്ല്യൂഡി എഞ്ചിനീയര്‍ ഷാഹി സത്താര്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ അപകടത്തിന് ശേഷമാണ് റോഡ് അടച്ച് കുറുകെ ടേപ്പ് വെച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. ഒമ്പതേകാലോടെ തന്നെ അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് സത്താറിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രം കൃത്യമായി ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടമരണം എന്ന നിലയ്ക്കാണ് ഇപ്പോള്‍ കേസന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.