Thu. Apr 25th, 2024

33 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നാപ്പോളി സീരി എ കിരീടം ഉറപ്പിച്ചു. ഇന്നലെ ഉദിനസിനെതിരെ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനു സമനില പിടിച്ചാണ് നാപ്പോളി ലീഗില്‍ കിരീടം ഉറപ്പിച്ചത്. 1990ല്‍ മറഡോണ കളിക്കുമ്പോഴാണ് അവസാനമായി നാപ്പോളിക്ക് സീരി എ കിരീടം നേടിയത്. അതിനു ശേഷം ഇതുവരെ നാപ്പോളി സീരി എ ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല.

33 മത്സരങ്ങളില്‍ നിന്ന് 25 ജയവും 5 സമനിലയും സഹിതം 80 പോയിന്റാണ് നിലവില്‍ നാപ്പോളിക്കുള്ളത്. 1986 ലും 90ലും നാപ്പോളി കിരീടം നേടുമ്പോള്‍ മറഡോണയായിരുന്നു ടീമിന്റെ നട്ടെല്ല്. ഇക്കുറി അത് ജോര്‍ജിയന്‍ താരം ക്വിച ക്വാരത്സ്‌ഖേലിയ ആണ്. ഗോള്‍ വേട്ടയില്‍ വിക്ടര്‍ ഒസിംഹനും (22) അസിസ്റ്റ് പട്ടികയില്‍ ക്വിച ക്വാരത്സ്‌ഖേലിയയും (10) ആണ് ഒന്നാമത്. 12 ഗോളും ക്വിച നേടി. ഇരുവരും നാപ്പോളി താരങ്ങളാണ്.

ഇന്നലെ ഉദിനസ് ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 13ആം മിനിട്ടില്‍ സാന്‍ഡി ലോവ്‌റികിലൂടെ അവര്‍ മുന്നിലെത്തി. എന്നാല്‍, 52ആം മിനിട്ടില്‍ ഒസിംഹനിലൂടെ നാപ്പോളി സമനില പിടിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.