Sat. Apr 20th, 2024

‘പഠാന്’ ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’. ആറ്റ്ലീ സംവിധാനം ചെയ്ത ‘ജവാന്‍’ 2023 ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാലിതാ ജവാന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് . ജൂണ്‍ രണ്ടിനായിരിക്കില്ല സിനിമ റിലീസ് ചെയ്യുകയെന്നും മറിച്ച് ആഗസ്റ്റിലായിരിക്കും റിലീസെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നും അതുകൊണ്ടാണ് റിലീസ് തീയതി മാറ്റിയെന്നുമാണ് പുറത്ത് വരുന്ന വിവരം.

നയന്‍താരയാണ് ജവാനിലെ നായിക. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹിന്ദിക്ക് പുറമെ തെലുങ്ക്,തമിഴ്,മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുന്നത്. നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് നായനായി എത്തിയ പഠാന്‍ വന്‍ വിജയമാണ് ബോക്സ് ഓഫീസില്‍ നേടിയത്. 1000 കോടി ക്ലബില്‍ ഇടംനേടിയ ആദ്യഹിന്ദി ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.