Thu. Dec 19th, 2024

അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുന്‍ കോസ്റ്റല്‍ഗാര്‍ഡ് ജീവനക്കാരനായ ഡിയോണ്‍ പാറ്റേഴ്‌സണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. വെടിയേറ്റവരെല്ലാം സ്ത്രീകളാണെന്നും ആശുപത്രിയുടെ കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. അക്രമിയുടെ അമ്മയും ആ സമയം കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നെന്നും എന്നാല്‍ അവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡിയോണ്‍ തോക്കുമായി നില്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പുറത്തു വന്നു. വെടിവെപ്പ് നടത്തിയ ശേഷം ഒരു കാറില്‍ കയറി അതിലുള്ളവരെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം