Thu. Dec 19th, 2024

ഡല്‍ഹി: മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് ഒമ്പത് വരെയുള്ള മുഴുവന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ ഫസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം വൈകാതെ മടക്കി നല്‍കും. വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നല്‍കുമെന്നും വിമാന അധികൃതര്‍ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി ദേശീയ കമ്പനി നിയമ തര്‍ക്കപരിഹാര കോടതി (എന്‍സിഎല്‍ടി) ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവന്‍ സര്‍വീസുകളും കമ്പനി റദ്ദാക്കിയത്. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘ഗോ ഫസ്റ്റ്’. ജെറ്റ് എയര്‍വേസിന് ശേഷം പാപ്പര്‍ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. 2020 ജനുവരി മുതലാണ് കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ട് തുടങ്ങിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം