Fri. May 3rd, 2024

ഐപിഎല്ലില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളായ ഗംഭീറും കോലിയും ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുവരുടെയും മോശം പെരുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന്‍ വെറ്ററന്‍ ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

തോറ്റവന്‍ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവന്‍ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഭാവിയില്‍ ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും, അതിനാല്‍ ഒരു കളിക്കാരനെ വിലക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ഇവര്‍ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണമെന്നും സെവാഗ് വിമര്‍ശിച്ചു. ”മത്സരം കഴിഞ്ഞയുടന്‍ ഞാന്‍ ടിവി ഓഫ് ചെയ്തു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നതെന്ന് സെവാഗ് പറയുന്നു.

”സംഭവിച്ചത് ശരിയായില്ല. തോറ്റവന്‍ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവന്‍ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഞാന്‍ എപ്പോഴും ഒരു കാര്യം പറയാറുണ്ട്, ഇക്കൂട്ടര്‍ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണം ഉണ്ടാവണം. നിങ്ങള്‍ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താല്‍, ‘എന്റെ ഐക്കണ്‍ ഇത് ചെയ്തിട്ടുണ്ടെങ്കില്‍, ഞാനും ചെയ്യും’ എന്ന് കുട്ടികള്‍ തീരുമാനിക്കും. ഒരാളെ വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചാല്‍, അത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കാം അല്ലെങ്കില്‍ നടക്കില്ലയെന്ന് ക്രിക്ക്ബസില്‍ സെവാഗ് പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.