Sat. Nov 23rd, 2024

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 3,962 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയും ചെയ്തു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ 2000വും ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1000നു മുകളിലുമാണ് പ്രതിദിന കോവിഡ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ജില്ലാ തലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകള്‍ കൃത്യമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. ജനിതക ശ്രേണീകരണം ഉള്‍പ്പെടെ നടത്തണമെന്നുമാണ് നിര്‍ദേശം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.