Fri. Nov 22nd, 2024

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു പഴയ പ്രവര്‍ത്തനസമയം. ജൂലായ് 15 വരെയാണ് പുതിയ സമയമാറ്റം. രണ്ടരമാസംകൊണ്ട് ഖജനാവില്‍ 40 മുതല്‍ 42 കോടിയുടെ ലാഭമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനം നേരിടുന്ന വൈദ്യുതിപ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നതും സര്‍ക്കാര്‍ലക്ഷ്യമാണ്. സ്‌കൂള്‍ പ്രവര്‍ത്തനസമയവും ഇതിനനുസരിച്ച് മാറ്റിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.