Mon. Dec 23rd, 2024

കെ എല്‍ രാഹുലിന് ഗുരുതര പരിക്ക്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എല്‍ രാഹുലിന് പരിക്കേറ്റത്. ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുമ്പോള്‍ കെ എല്‍ രാഹുല്‍ മൈതാനത്തുണ്ടാവില്ല. കഴിഞ്ഞ മത്സരത്തില്‍ കാലിന് പരിക്കേറ്റ രാഹുലിന് ഇന്ന് കളിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ അസാന്നിധ്യത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലഖ്നൗവിനെ നയിക്കുക.

രാഹുലിന്റെ ആരോഗ്യം ബിസിസിഐ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും രാഹുല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ചിലപ്പോള്‍ താരത്തിന് ഈ ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്.

സിഎസ്‌കെയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ കെ എല്‍ രാഹുലിന് പകരം ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലക്നൗ സൂപ്പര്‍ ജയന്റ്സിനെ നയിക്കുക. ലഖ്നൗവില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരായ ലഖ്നൗവിന് ഇന്ന് ജയിച്ചാല്‍ പ്രയോജനമുണ്ട്. അതേസമയം നാലാമതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തി ചികില്‍സയ്ക്കായി രാഹുലിനോട് ഈ ആഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചതായി ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് നേരത്തെതന്നെ പുറത്തായതിനാല്‍ രാഹുലിന് കളിക്കാനാവാതെ വന്നാല്‍ അജിങ്ക്യ രഹാനെയ്ക്കാവും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക.

സിഎസ്‌കെയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ കെ എല്‍ രാഹുലിന് പകരം ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലക്നൗ സൂപ്പര്‍ ജയന്റ്സിനെ നയിക്കുക. ലഖ്നൗവില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരായ ലഖ്നൗവിന് ഇന്ന് ജയിച്ചാല്‍ പ്രയോജനമുണ്ട്. അതേസമയം നാലാമതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിര്‍ത്തി ചികില്‍സയ്ക്കായി രാഹുലിനോട് ഈ ആഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചതായി ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് നേരത്തെതന്നെ പുറത്തായതിനാല്‍ രാഹുലിന് കളിക്കാനാവാതെ വന്നാല്‍ അജിങ്ക്യ രഹാനെയ്ക്കാവും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.