Fri. Nov 22nd, 2024

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കലാപം നടക്കുന്ന സാഹചര്യത്തില്‍ സുഡാനിലെ ഇന്ത്യന്‍ എംബസി മാറ്റി. ഖാര്‍ത്തൂമില്‍നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് താല്‍കാലികമായി മാറ്റിയത്. ഖാര്‍ത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.