Sat. Apr 27th, 2024
പ​ത്ത​നം​തി​ട്ട:

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ​ന്‍ ഭാ​സു​രാം​ഗ​ന്‍ പ​റ​ഞ്ഞു.ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യും ദു​രി​ത​ബാ​ധി​ത​രാ​യ ക​ര്‍ഷ​ക​രെ​യും സ​ന്ദ​ര്‍ശി​ച്ച് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് എ​ന്‍ ഭാ​സു​രം​ഗ​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മേ​ഖ​ല യൂ​നി​യ​ന്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡി എ​സ് കോ​ണ്ട ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

റാ​ന്നി, കോ​യി​പ്പു​റം, പു​ളി​ക്കീ​ഴ് ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍ന്ന് മി​ല്‍മ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് ഒ​രു​കോ​ടി രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍പ​ദ്ധ​തി​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യാ​ണ് മി​ല്‍മ പ്ര​തി​നി​ധി​ക​ള്‍ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക​ര്‍ഷ​ക​രെ സ​ന്ദ​ര്‍ശി​ച്ച​ത്.

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക്ഷീ​ര ക​ര്‍ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ള്‍ക്കു​ള്ള സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. പ്ര​ള​യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട ക്ഷീ​ര​ക​ര്‍ഷ​ക​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ക്ക് 25,000 രൂ​പ, പാ​ല്‍ സം​ഭ​ര​ണം മു​ട​ങ്ങി​യ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം, ക​ന്നു​കാ​ലി​ക​ളെ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്ക് 25,000 രൂ​പ, ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ കേ​ന്ദീ​ക​രി​ച്ച് 15 ദി​വ​സ​ത്തെ സൗ​ജ​ന്യ മൃ​ഗ​ചി​കി​ത്സ ക്യാ​മ്പ്, കാ​ലി​ത്തൊ​ഴു​ത്തു​ക​ള്‍ പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​ന് 20,000 രൂ​പ, പ്ര​ള​യ​ത്തി​ല്‍ കേ​ടു​പാ​ട് സം​ഭ​വി​ച്ച സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക്​ 10,000 രൂ​പ, മി​ല്‍മ​യു​ടെ സം​ഭ​ര​ണ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത സം​ഘ​ങ്ങ​ള്‍ക്ക് ട്രാ​ന്‍സ്പോ​ര്‍ട്ടേ​ഷ​ന്‍ ചാ​ര്‍ജ് തു​ട​ങ്ങി​യ​വ ഒ​രു കോ​ടി​യു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യ പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.