23 C
Kochi
Tuesday, September 28, 2021
Home Tags Released

Tag: released

ലൗജെയിനെ സൗദി ജയിലില്‍ നിന്നും വിട്ടയച്ചു

റിയാദ്:സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്.ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ലൗജെയിന്‍ തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിലാണ് ഉള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ലൗജെയിനെ വിട്ടയച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നും ലിന പറഞ്ഞു.

റിലീസിന് തയ്യാറെടുത്ത് ‘അജഗജാന്തരം’സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ജയസൂര്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്.പൂരപ്പറമ്പിലേയ്‌ക്കെത്തുന്ന ഒരുകൂട്ടം...

ഈജിപ്ത് അൽ ജസീറ റിപ്പോർട്ടറെ ‍വിട്ടയച്ചു

കയ്റോ: ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ ശൃംഖലയോടുള്ള രാഷ്ട്രീയവിരോധം മൂലം ഈജിപ്ത് അധികൃതർ 4 വർഷം മുൻപ് അറസ്റ്റ് ചെയ്ത മുതിർന്ന റിപ്പോർട്ടർ മഹ്മൂദ് ഹുസൈൻ ജയിൽ മോചിതനായി. ഗൾഫ് ഉച്ചകോടിക്കു ശേഷം ഈജിപ്ത്, സൗദി, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ്...

ഹാസ്യാവതാരകൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ മധ്യപ്രദേശ്​ ഇന്ദോർ ജയിലിൽനിന്ന്​ അദ്ദേഹം മോചിതനാകുന്നത്​. സുപ്രീം കോടതിയാണ് വെള്ളിയാഴ്ച​ മുനവർ ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചത്​.മുനവർ...

ശിവശങ്കറിന് ഡോളർ കടത്തുകേസിലും ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

കൊച്ചി:സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി ജെ എം കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഡോളര്‍ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ശിവശങ്കറിനു പുറത്തിറങ്ങാനാവും.കേസില്‍...

ജയിൽശിക്ഷ മോചിതയായി ശശികല; കൊവിഡ് നെഗറ്റീവ് ആണെങ്കിൽ ചെന്നൈയിലേക്ക് പോവും

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കൊവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. സ്വത്തുതര്‍ക്കത്തിലെ നാലു വര്‍ഷത്തെ തടവുശിക്ഷയാണ് പൂര്‍ത്തിയാക്കിയത് കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് യാത്ര തിരിക്കൂ. നിലവിൽ ആരോഗ്യനില...

കർഷകന്റെ മരണം: ബാരിക്കേഡിൽ ഇടിച്ച് ട്രാക്ടർ മറിയുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.എന്നാൽ ബാരിക്കേഡിൽ...

വിസ്മയിപ്പിച്ച് ടൊവീനോ തോമസിന്റെ കള: ടീസർ പുറത്തിറങ്ങി

ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ‘കള’ സിനിമയുെട ടീസർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന്...

വെള്ളം ട്രൈലെര്‍ പുറത്തിറങ്ങി;മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ

തിരുവനന്തപുരം:ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രൈലെര്‍ പുറത്തുവിട്ടു.ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു...

പോലീസിന്റെ  വാദം പൊളിയുന്നു; യുപി യിൽ സമരക്കാർക്ക്  നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്നൗ:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും  തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടെ 15 പേരാണ് വെടിയേറ്റ് മരിച്ചത്.കാണ്‍പുരില്‍ ശനിയാഴ്ച നടന്ന പോലീസ്...