25 C
Kochi
Tuesday, August 4, 2020
Home Tags Rahul Gandhi

Tag: Rahul Gandhi

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സരിത നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:   വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി...

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന് വീണ്ടും ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയിലുള്ള സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയുള്ള അഞ്ച് ഗ്രാഫുകള്‍ ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമർശനം. പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.ലോക്ക്ഡൗണിൽ...

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാളും മോശമെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍...

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠന സാമഗ്രികൾ എത്തിക്കുമെന്ന് രാഹുൽ ഗാന്ധി

ഡൽഹി:   വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാൻ വേണ്ട സാമഗ്രികൾ എത്തിച്ച് നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകളക്ടർക്കും അദ്ദേഹം കത്തയച്ചു. വയനാട്ടിലെ 17,000 ത്തോളം...

രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും  രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആസൂത്രണമില്ലാതെ ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന്‍റെ പരിണിത ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്, അതിവേഗമാണ് കേസുകള്‍ വര്‍ധിച്ചുവരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വീഡിയോ...

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ ഫുട്‌പാത്തിൽ വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ലോക്ക്ഡൗണിൽ ഇവർ നേരിടുന്ന പ്രയാസങ്ങൾ രാഹുൽ നേരിട്ട് തന്നെ ചോദിച്ചറിഞ്ഞു. കൊവിഡ് സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചെത്തിയ...

കേരള മോഡല്‍ മറ്റുള്ളവരും മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: കേരളത്തിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാ​ണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി. വര്‍ഷങ്ങളായി കൈവരിച്ച ​നേട്ടമാണിത്​. ​ യുഡിഎഫി​​​ന്‍റെയും എല്‍ഡിഎഫി​​ന്‍റെയും കാലഘട്ടത്തില്‍ ഈ രംഗങ്ങളില്‍ വളര്‍ച്ച കൈവരിച്ചു. കൊവിഡിനെതിരെ പോരാടി നേടിയ വിജയം...

കൊവിഡിന്‍റെ മറവില്‍ തൊഴിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന സംസ്ഥാനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും ഒരു ഒഴികഴിവായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിച്ച് അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും...

സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കെെകളില്‍ പണം എത്തിക്കണം: അഭിജിത് ബാനര്‍ജി 

ന്യൂഡല്‍ഹി:കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രതസിന്ധി ബാധിച്ചിരിക്കുന്ന ആളുകളില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കി അവരുടെ വിശപ്പകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക-ആരോഗ്യ രംഗത്തെ...

പൗരന്മാരെ സമ്മതമില്ലാതെ നിരീക്ഷിക്കുന്നു; ആരോഗ്യസേതു ആപ്പിനെതിരെ  ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണം.ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതെന്നും ഇതിന് ആരും മേല്‍നോട്ടം...