Sat. Jan 18th, 2025
Rahul Gandhi's Speech Not Anti-Hindu Avimukteswarananda Saraswati

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.

‘രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു. ഹിന്ദുമതത്തിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. ഹിന്ദുമതത്തിനെതിരെ ഒരു വാക്കുപോലും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ എവിടെയും പറയുന്നില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം’ -സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.