Mon. Dec 2nd, 2024

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ചെയ്ത് സ്പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയോട് മൈക്രോഫോൺ ആക്‌സസ് ചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോ കോൺഗ്രസ് എക്‌സിൽ പങ്കിട്ടു.നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തിൽ സ്പീക്കർ അനുകൂല നയം സ്വീകരിച്ചിരുന്നില്ല. രാഷ്‌ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ച നടത്താമെന്നാണ് സ്പീക്കർ ഓം ബിർള പറഞ്ഞത്. തുടർന്ന് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിക്കുകയുമായിരുന്നു.

അതേസമയം എംപിമാരുടെ മൈക്രോഫോൺ താൻ ഓഫ് ചെയ്തിട്ടില്ലെന്നും അതിന്‍റെ നിയന്ത്രണം തനിക്കില്ലെന്നും സ്പീക്കർ ഓം ബിർള പ്രതികരിച്ചു.