27 C
Kochi
Monday, August 3, 2020
Home Tags Rahul Gandhi

Tag: Rahul Gandhi

ഓഗസ്‌റ്റോടെ രാജ്യത്തെ കൊവിഡ് നിരക്ക് 20 ലക്ഷം കവിയും: രാഹുൽ ഗാന്ധി

ഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ  ഓഗസ്റ്റ് പത്ത് ആകുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു.'10,00,000 കടന്നു. കോവിഡ് 19...

സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി 

ജയ്പൂര്‍:രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി. സച്ചിന്‍ പെെലറ്റിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനോട് രാഹുല്‍ ആവശ്യപ്പെട്ടതായാണ് സൂചന. അവസാന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് സച്ചിൻ പൈലറ്റിന് നൽകിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം സ്‌പീക്കറുടെ...

കൊവിഡിനിടയില്‍ പരീക്ഷ നടത്തുന്നത് അനീതി: രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം എന്നിങ്ങനെ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ഹാഷ്ടാഗിലൂടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.  

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി:ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകി.രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. പി.എം.എൽ.എ, ആദായ നികുതി...

ഇന്ത്യ- ചൈന അതിർത്തി വിഷയം;  പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചായിരുന്നു ട്വീറ്റ്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന...

ഇന്ത്യന്‍ മണ്ണ് മോദി ചെെനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യയുടെ...

ആദിവാസി വിദ്യാര്‍ഥികളുടെ പഠന സൗകര്യത്തിനായി വാഗ്ദാനം ചെയ്ത ടെലിവിഷനുകള്‍ ഇന്ന് രാഹുൽ ഗാന്ധി കൈമാറും

വയനാട്: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് ഇന്ന് രാഹുൽ ഗാന്ധി കൈമാറും.  കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ആദ്യഘട്ടം ടെലിവിഷനുകൾ എത്തിക്കുന്നത്.  ജില്ലാഭരണകൂടം തയ്യാറാക്കിയ  ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്.

ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം; മോദി എല്ലാം ഒളിച്ചുവെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂ‍ഡല്‍ഹി:സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ്...

ഇന്ത്യയ്ക്ക് സഹിഷ്ണുതയുടെ ഡിഎന്‍എ ഇല്ലാതായതായി രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്ന സഹിഷ്ണുതയുടെ ഡിഎന്‍എ നഷ്ടപ്പെതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന നിക്കോളാസ് ബേണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണം പ്രതിരോധ മേഖലയിലേക്ക് മാത്രമായി ചുരുങ്ങിയതായി അദ്ദേഹം ആരോപിച്ചു. കോറോണയ്ക്ക് ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി കോൺഗ്രസ്...

ചൈന ലഡാക്ക് വിഷയത്തിൽ പ്രധാനമന്ത്രി സമ്പൂര്‍ണ മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയയാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമർശനം ഉയർത്തിയത്.  ലഡാക്കില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണമെന്ന്...