27 C
Kochi
Monday, August 3, 2020
Home Tags Narendra modi

Tag: Narendra modi

നാശം വിതച്ച് അംഫാന്‍: ബംഗാളില്‍ മരണം 72 ആയി; പ്രധാനമന്ത്രിയോട് സഹായം തേടി മമത 

കൊല്‍ക്കത്ത:പശ്ചിമബംഗാളിലും ഒഡീഷ തീരത്തും ദുരന്തം വിതച്ച് അംഫാന്‍ ചുഴലിക്കാറ്റ്.  പശ്ചിമബംഗാളിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. ശക്തമായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. വീട് തകര്‍ന്നുവീണും,  വീടിന് മുകളിൽ മരം വീണും, തകർന്നുവീണ...

രാജീവ് ഗാന്ധി ഓര്‍മ്മയായിട്ട്  ഇന്നേക്ക് 29 വര്‍ഷം

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരില്‍ വെച്ച് നടന്ന ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം  കൊല്ലപ്പെടുന്നത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും മൂത്ത മകനായ രാജീവ് ഗാന്ധി നാല്‍പതാമത്തെ വയസ്സില്‍...

അംഫാന്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി:അംഫാന്‍ ചുഴലിക്കാറ്റ് ഭീതിപരത്തുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമായും  ദേശീയ ദുരന്ത നിവാരണ ഏജൻസിയുമായും ഇന്ന് അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംഫാന്‍...

ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഊന്നല്‍ നല്‍കി സാമ്പത്തിക പാക്കേജ്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ്...

ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി 

ന്യൂഡല്‍ഹി:സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ...

കൊവിഡില്‍ രാഷ്ട്രീയം കളിക്കരുത്; നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി

ന്യൂഡല്‍ഹി: കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് പശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വേര്‍തിരിച്ച് കാണുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള  വിമര്‍ശനം.കേന്ദ്രസർക്കാർ ഒരു തിരക്കഥ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നാടകം കളിക്കാനുള്ള സമയമല്ല...

‘നാം’ വെർച്വൽ ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും

ന്യൂഡല്‍ഹി:ഇന്ന് വെെകീട്ട് നടക്കുന്ന നോൺ അലൈൻമെന്‍റ് മൂവ്മെന്‍റ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.  ഇന്ത്യൻ സമയം 4.30ഓടെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും. യോഗത്തിൽ ഇന്ത്യയുടെ കോവിഡ് സ്ട്രാറ്റജിയെക്കുറിച്ച്...

ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി:കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനങ്ങളുടെ കത്ത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. മെയ് 16 വരെ ലോക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കൊവിഡ്...

ഇന്ത്യ ലോകത്തിന്റെ മാതൃക; രാജ്യം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന സര്‍ക്കാരുകളെ മോദി അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നു. സംസ്ഥാന സര്‍ക്കാരുകളും ...

രണ്ടാം സാമ്പത്തിക പാക്കേജ്; പ്രധാനമന്ത്രിയും നിര്‍മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഇന്ന് 

ന്യൂഡല്‍ഹി:രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാൽ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണിന് ശേഷമുള്ള ദുരിതാശ്വാസം, പുനരധിവാസം,സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയിലായിരിക്കും പാക്കേജ് ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന്...