27 C
Kochi
Monday, August 3, 2020
Home Tags Narendra modi

Tag: Narendra modi

 ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും  ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത്...

ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം; മോദി എല്ലാം ഒളിച്ചുവെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂ‍ഡല്‍ഹി:സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ്...

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ഇന്ന് തുടക്കം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തുടങ്ങുന്നത്. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്ട്രേറ്റർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് അനുമതിയില്ല. ഏഴ് സംസ്ഥാനങ്ങളിലേയും...

കൊവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി 

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശയവിനിമയം നടത്തുക. ഇളവുകള്‍ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇക്കാര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് സ്ഥിതിഗതികള്‍...

പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കൊവിഡനെതിരായ  ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുംമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയ ചരിത്രം മാത്രമേ ഉള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.  കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക യോഗത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കും; ആത്മവിശ്വാസമുണ്ടെന്ന് മോദി

ന്യൂഡല്‍ഹി:   ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അൺലോക്ക് 1' ഘട്ടത്തിൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.'എന്നെ വിശ്വസിക്കൂ, സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമല്ല' സാമ്പത്തിക വിദഗ്ദ്ധരേയും കോർപ്പറേറ്റുകളേയും അഭിസംബോധന...

കൊവിഡ് പോരാളികള്‍ അജയ്യരെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീഷണി ചെറുത്തുതോല്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ സമൂഹത്തിനും കൊറോണ പോരാളികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.'വൈറസ്...

‘കൊവിഡിനെതിരായ യുദ്ധം നീണ്ടുനില്‍ക്കും’ ; ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:  രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെതിരായ യുദ്ധം നീണ്ട് നില്‍ക്കുന്നതാണെന്നും, ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി കത്തിലൂടെ പറയുന്നു.  നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി ...

ഈ മാസം 31ന് പ്രധാനമന്ത്രി‌ രാജ്യത്തെ അഭിസംബോധന ചെയ്യും 

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളിൽ ജൂൺ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും....

അംഫാന്‍ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും അംഫാന്‍ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിത ബാധിതമേഖലകളിലാവും ആദ്യം എത്തുക. തുടർന്ന് ഒഡീഷയിലേക്ക് തിരിക്കും. ഹെലികോപ്റ്ററിൽ മോദിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.ചുഴലിക്കാറ്റിൽ...