Mon. Dec 2nd, 2024
God sent me to earth, said Narendra Modi

ജൈവികമായ ഒന്നല്ല തന്‍റെ ജന്മമെന്നും തന്നെ ദൈവം നേരിട്ട് അയച്ചതാണെന്നുമുള്ള അവകാശവാവുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18 ചാനൽ അഭിമുഖത്തിനിടെയാണ് മോദിയുടെ പരാമര്‍ശം. ഇതിന്‍റെ വിഡിയോ പ്രതിപക്ഷ പാര്‍ട്ടികളടക്കം പങ്കുവച്ചുകൊണ്ട് വിമര്‍ശനവുമായി രംഗത്തെത്തി.

”ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോൾ ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മ മരിച്ചപ്പോൾ, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊർജം കേവലം ജൈവികമായ ഒന്നല്ല, തീർച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാൻ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.”-എന്നാണ് ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞത്.