25 C
Kochi
Sunday, September 19, 2021
Home Tags Gandhi

Tag: Gandhi

ഗാന്ധി എന്ന ആയുധം

#ദിനസരികള്‍ 1018   ഇന്ന് ജനുവരി മുപ്പത്. ഈ ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. 1948 ജനുവരി മുപ്പതിന്റെ സായാഹ്നത്തിലാണ് മഹാത്മാ ഗാന്ധിയുടെ നെറ്റിത്തടത്തെ തുളച്ചു കൊണ്ടു ഒരു വെടിയുണ്ട കടന്നു പോയത്. ആ മുറിവില്‍ നിന്നുമുള്ള ചോരയുടെ ഒഴുക്ക് ഇന്നും നിലച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജനുവരി മുപ്പത്...

വിശുദ്ധനും ഡോക്ടറും – നാം മറന്നു കൂടാത്ത പ്രതിസന്ധികള്‍

#ദിനസരികള്‍ 1006   അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്‌കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം (Annihilation of Caste – The Annotated Critical Edition) എന്ന പുസ്തകത്തില്‍ മഹാത്മായ്ക്ക് മറുപടി പറയുന്ന അംബേദ്‌കറെ നാം കാണുന്നുണ്ട്.ഗാന്ധിയുടെ നിലപാടുകളെ...

ഗാന്ധി എന്ന വെളിച്ചം

#ദിനസരികള്‍ 990 എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത്? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും അഹിംസാത്മകവുമായിരുന്നു ഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും മോശമായ ഒരു ആശയംപോലും എന്നതുകൊണ്ടാണ് അദ്ദേഹത്തെ എന്നത്തേയുംക്കാൾ വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്.അതുകൊണ്ട് ഗാന്ധിയെ...

ഇന്നലെകളില്‍ ജീവിക്കുന്ന ഇന്ത്യ

#ദിനസരികള്‍ 933   സഹിഷ്ണുതയില്‍ അടിയുറച്ചതാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ചിന്ത എന്ന നിലയില്‍ ധാരാളം പ്രചാരണങ്ങള്‍ കാണാറുണ്ട്. ഉപനിഷത്തുകള്‍ ഘോഷിച്ച ഏകത്വദര്‍ശനവും സഹനാവവതു സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ, തേജസ്വീ നവധീതമസ്തു മാ വിദ്വിഷാവഹൈ എന്ന പ്രാര്‍ത്ഥനയും ആ വാദത്തിന് ഉപോദ്ബലകങ്ങളായ തെളിവുകളായി നാം ഉയര്‍ത്തിക്കാണിക്കാറുമുണ്ട്.ഒരു പടികൂടി കടന്ന് ഇന്ത്യയിലെ...

“ഭാരത രത്ന ഒറ്റുകാരന്‍ സവര്‍ക്കര്‍”

#ദിനസരികള്‍ 914വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എന്ന കാര്യം...

ആറെസ്സെസ്സിന്റെ ഗാന്ധിസ്തുതി; നന്മയ്ക്ക് തിന്മ നല്കുന്ന പ്രണാമം

അവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാജ്യമെന്ന സങ്കല്പം ഗാന്ധിക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവരുടെ നിലപാടുകളെ ഗാന്ധി നഖശിഖാന്തം എതിര്‍ത്തുപോന്നു. അവസാനം അതേ ആറെസ്സെസ്സുകാര്‍ തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുകയും ചെയ്തു.

ഭരണഘടനാ പഠനങ്ങള്‍ – 6

മധ്യകാല ജീവിത രീതികളില്‍ നിന്ന് വിമുക്തരായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുവാനും സമൂഹത്തിന്റെ അടിത്തട്ടിലിറങ്ങിച്ചെല്ലുന്ന തരത്തില്‍ സാമൂഹ്യ സാമ്പത്തിക മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു മാറ്റത്തെയാണ് ഭരണഘടനയുടെ വിധാതാക്കള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 6 (1)

#ദിനസരികള്‍ 884   ഓപ്പണ്‍ മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ ഉല്ലേഖ് എന്‍ പി “വേണ്ടത് കാല്പനികതയില്‍ നിന്നുള്ള മോചനം" എന്ന പേരിലെഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്:- “എന്തുകൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇടതുപക്ഷം ദുര്‍ബലമാകുന്നു എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട്...

തിരുത്തേണ്ടതിന്റെ ആവശ്യകത

#ദിനസരികള്‍ 781ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ് മതത്തിന്റെ പിന്തുണയില്ലാത്തെ രാഷ്ട്രീയം എല്ലാവര്‍ക്കും ദോഷകരമാണ് എന്ന് അദ്ദേഹം വാദിച്ചത്. അതൊരു മൂല്യബോധത്തിന്റെ പ്രശ്നം കൂടിയായിരുന്നു. മതത്തിലുണ്ടെന്ന് ഗാന്ധി കരുതിയിരുന്ന...

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം, എന്നാല്‍ നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍ ഗീതയെ വായിക്കണം എന്ന് ഉപദേശിക്കുന്ന ഒരു...