Wed. May 8th, 2024
തിരുവനന്തപുരം:

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു.കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോർട്ട്‌ബ്ലയറിൽ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.