26 C
Kochi
Tuesday, July 27, 2021
Home Tags Congress

Tag: Congress

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ജനങ്ങളുടെ കയ്യടി നേടി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയ്യടി നേടിയിരിക്കുകയാണ്. ആശയങ്ങള്‍ ഒട്ടും ചോരാതെ രാഹുല്‍ ഗാന്ധിയുടെ അതേ ഊര്‍ജവും വികാരവും...

ഊര്‍മിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ മുദ്യാവാക്യവുമായി ബി.ജെ.പി ; താരം സുരക്ഷ തേടി

മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിക്ക് മുദ്രാവാക്യം വിളിച്ചെത്തിയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊര്‍മിള....

നോട്ടു നിരോധനത്തിലെ കള്ളക്കളിയെക്കുറിച്ചുള്ള കോൺഗ്രസ്സ് ആരോപണത്തിന്റെ വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചതായി കോൺഗ്രസ് ആരോപണം. ഇതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പുറത്തുവിട്ടു.വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ...

ബി.ജെ.പി പ്രകടന പത്രിക ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാണെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് ബി.ജെ.പി പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു.ഇന്നലെയാണ് സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കിയത്. സങ്കൽപിത്...

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ്...

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.എസ്.ജി.എം...

സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസ്സിലാകുന്നതും

#ദിനസരികള് 717വയനാട്ടില്‍, രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും, രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന കവി സച്ചിദാനന്ദന്‍ എന്നിരുന്നാല്‍ത്തന്നെയും ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷകക്ഷികളടക്കം അദ്ദേഹത്തെ നിരുപാധികമായി പിന്തുണക്കണമായിരുന്നുവെന്ന് ശഠിക്കുന്നു. സമയം വൈകിയിട്ടില്ലെന്നും,...

പാട്ടീദാർ നേതാവായ എ.ജെ. പട്ടേൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മെഹ്സാനയിൽ നിന്നു ജനവിധി തേടും

അഹമ്മദാബാദ്: മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻ‌തൂക്കമുള്ള മണ്ഡലമാണ് മെഹ്സാന. എ.ഐ.സി.സി. നേതൃത്വമാണു തിങ്കളാഴ്ച സ്ഥാനാർത്ഥിയായി പട്ടേലിനെ പ്രഖ്യാപിച്ചത്.നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ചുരുക്കം സമയം അവശേഷിക്കെയാണ് കോൺഗ്രസ്, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്....

കര്‍ഷകരുടെ പോക്കറ്റില്‍ നേരിട്ട് പണമെത്തുമെന്ന് രാഹുല്‍; സമ്പത്തും ക്ഷേമവും മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കര്‍ഷകര്‍ക്ക് അടിസ്ഥാന മാസവരുമാനം ഉറപ്പാക്കിയും, യുവാക്കള്‍ക്ക് പ്രതിവര്‍ഷം 10 ലക്ഷം സര്‍ക്കാര്‍ ജോലികളും വാഗ്ദാനം ചെയ്തും കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. രാജ്യത്തെ 20 ശതമാനത്തിന് നേരിട്ട് ഗുണം ലഭിക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. നരേന്ദ്ര...

ബി.എസ്.പി. എം.എൽ.എ. മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു

മുസാഫർനഗർ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയ്ക്ക്, ബി.എസ്.പി. എം.എൽ.എ, മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു.വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നു തോന്നിയതുകൊണ്ടാണ്, മായാവതിയുടെ നേതൃത്വത്തിലുള്ള പാർട്ടി താൻ വിടുന്നതെന്ന് മൌലാന ജമീൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തിലാണ്, തിങ്കളാഴ്ച ഡൽഹിയിൽ...